ജയത്തോടെ രണ്ടിൽ റയൽ
Monday, November 13, 2023 12:31 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനും ജിറോണയ്ക്കും ജയം. ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂണിയർ, റോഡ്രിഗോ എന്നിവരുടെ ഇരട്ടഗോളിൽ റയൽ 5-1ന് വലൻസിയയെ പരാജയപ്പെടുത്തി. 32 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്താണ്.
ജയത്തോടെ ജിറോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. പിന്നിൽ നിന്നശേഷമാണ് ജിറോണ 2-1ന് റയോ വയ്യക്കാനോയെ തകർത്തത്. 34 പോയിന്റുണ്ട് ജിറോണയ്ക്ക്.