കെയ്ൻ ട്രിക്ക്
Monday, November 6, 2023 12:23 AM IST
ഡോര്‍ട്മുണ്ട്: ജര്‍മന്‍ ക്ലാസികോ എന്നറിയപ്പെടുന്ന ബയേണ്‍ മ്യൂണിക്-ബൊറൂസിയ ഡോര്‍ട്മുണ്ട് മത്സരത്തില്‍ ഹാട്രിക് പ്രകടനവുമായി ഹാരി കെയ്ൻ. മത്സരത്തിൽ ബയേൺ മ്യൂണിക്ക് 4-0ന്റെ ജയം സ്വന്തമാക്കി. ബയേണ്‍ 26 പോയിന്റുമായി രണ്ടാമതാണ്. ഒന്നാമതുള്ള ബയേര്‍ ലെവര്കൂസന് 3-2ന് ഹൊഫെന്ഹൈമിനെ തോല്‍പ്പിച്ചു. 28 പോയിന്റാണ് ലെവര്കൂസന്.