ല​ക്‌​നോ: ഒ​ടു​വി​ല്‍ ശ്രീ​ല​ങ്ക​ന്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന ദി​വ​സ​മെ​ത്തി. 2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ല​ങ്ക ആ​ദ്യ വി​ജ​യം സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക​യു​ടെ നാ​ലാം മ​ത്സ​ര​ത്തി​ലാ​ണ് ജ​യം. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ അ​ഞ്ചു​വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് ശ്രീ​ല​ങ്ക വി​ജ​യ​മാ​ഘോ​ഷി​ച്ചു.

നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഉ​യ​ര്‍​ത്തി​യ 263 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ശ്രീ​ല​ങ്ക 48.2 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. 91 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ​നി​ന്ന സ​ദീ​ര സ​മ​ര​വി​ക്ര​മ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ വി​ജ​യ​ശി​ല്‍​പ്പി.

ശ്രീ​ല​ങ്ക​യ്ക്ക് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. 52 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ മൂ​ന്നാം വി​ക്ക​റ്റി​ലൊ​ന്നി​ച്ച നി​സ​ങ്ക​യും സ​ദീ​ര​യും ശ്രീ​ല​ങ്ക​യെ ര​ക്ഷി​ച്ചു. ഇ​രു​വ​രും 52 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍​ത്തി.


എ​ന്നാ​ല്‍ 52 പ​ന്തി​ല്‍ 54 റ​ണ്‍​സെ​ടു​ത്ത നി​സ​ങ്ക​യെ പു​റ​ത്താ​ക്കി മീ​കെ​റെ​ന്‍ സ​ഖ്യം പൊ​ളി​ച്ചു. സ​ദീ​ര 107 പ​ന്തു​ക​ളി​ല്‍ നി​ന്ന് ഏ​ഴ് ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 91 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഡ​ച്ച് ടീം 49.4 ​ഓ​വ​റി​ല്‍ 262 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. 21.2 ഓ​വ​റി​ല്‍ 91 റ​ണ്‍​സി​ന് ആ​റ് വി​ക്ക​റ്റെ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ന്ന ഡ​ച്ച് ടീ​മി​ന് ഏ​ഴാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച സൈ​ബ്രാ​ന്‍​ഡ് ഏം​ഗ​ല്‍​ബ്രെ​ക്റ്റ് - ലോ​ഗ​ന്‍ വാ​ന്‍ ബീ​ക് സ​ഖ്യ​മാ​ണ് തു​ണ​യാ​യ​ത്.

130 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത ഈ ​സ​ഖ്യം ടീ​മി​നെ 200 ക​ട​ത്തി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 82 പ​ന്തി​ല്‍ നി​ന്ന് ഒ​രു സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 70 റ​ണ്‍​സെ​ടു​ത്ത സൈ​ബ്രാ​ന്‍​ഡാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. വാ​ന്‍ ബീ​ക് 59 റ​ണ്‍​സെ​ടു​ത്തു.