സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്: കേരളത്തിന് മൂന്നാം ജയം
Friday, October 20, 2023 1:56 AM IST
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ബിഹാറിനെ ആറു വിക്കറ്റിനു വീഴ്ത്തിയ കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.
ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിംഗിനു വിടുകയായിരുന്നു. കേരള ബൗളർമാരുടെ മുന്നിൽ തകർന്ന ബിഹാർ 20 ഓവറിൽ 111ന് എല്ലാവരും പുറത്തായി. ബേസിൽ തന്പിയും കെ.എം. ആസിഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കേരളം നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറിൽ 117 റണ്‍സ് നേടി. രോഹൻ കുന്നുമ്മൽ (36), വിഷ്ണു വിനോദ് (32) അബ്ദുൽ ബാസിത്ത് (39 നോട്ടൗട്ട്) എന്നിവർ കേരളത്തിന് അനായാസ ജയമൊരുക്കി.