ബെല്ലിങ്ഗം ഇഫക്ട്
Monday, October 9, 2023 12:44 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ജൂഡ് ബെല്ലിങ്ഗമിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ് 4-0ന് ഒസാസുനയെ തോല്പിച്ചു. വിനീഷ്യസ് ജൂണിയർ, ഹൊസേലു എന്നിവരും വലകുലുക്കി.
റയലിനായി ബെല്ലിങ്ഗം പത്ത് കളിയിൽ പത്തു ഗോൾ നേട്ടത്തിലെത്തി. ഇതിനുമുന്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് താരമായ ബെല്ലിങ്ഗം ഇതുവരെ മൂന്ന് അസിസ്റ്റും നടത്തിയിട്ടുണ്ട്. 24 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്താണ്.
ജിറോണ 1-0ന് കാഡിസിനെ തോൽപ്പിച്ചു രണ്ടാം സ്ഥാനം നിലനിർത്തി. സെവിയ്യ x റയോ വയ്യക്കാനോ, മയ്യോർക്ക x വലൻസിയ മത്സരങ്ങൾ സമനിലയായി.