സബലേങ്ക, ജാബുർ ക്വാർട്ടറിൽ
Tuesday, June 6, 2023 12:38 AM IST
പാരീസ്: ലോക രണ്ടാം നന്പർ അരിന സബലേങ്ക, ടുണീഷ്യയുടെ ഒണ്‍സ് ജാബുർ, ബ്രസീലിയൻ താരം ബിയാട്രിസ് ഹഡഡ് മൈയ എന്നിവർ ഫ്രഞ്ച് ഓപ്പണ്‍ വനിതാവിഭാഗം ക്വാർട്ടർ ഫൈനലിൽ കടന്നു.
സബലേങ്ക അമേരിക്കയുടെ സ്ലോണ്‍ സ്റ്റീഫൻസിനെയും ജാബുർ അമേരിക്കൻ താരം ബെർണാഡ പെരയെയും ബിയാട്രിസ് സാറ സൊറീബ്സ് തൊർമോയെയും പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ നോർവേയുടെ കാസ്പർ റൂഡും ക്വാർട്ടറിൽ ഇടംപിടിച്ചിട്ടുണ്ട്.