അട്ടിമറിച്ച് കിരണ്‍
Thursday, June 1, 2023 12:45 AM IST
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണിൽ മലയാളിതാരം കിരണ്‍ ജോർജിന് അട്ടിമറി വിജയം. ലോക ഒന്‍പതാം നന്പറും നിലവിലെ ലോകചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ ചൈനയുടെ ഷി യുക്വിയെയാണ് ആദ്യ റൗണ്ടിൽ കിരണ്‍ അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-18, 22-20. മത്സരം 47 മിനിറ്റ് നീണ്ടുനിന്നു. കൊച്ചി സ്വദേശിയാണ് കിരണ്‍.