മെദ്വദേവ് പുറത്ത്
Wednesday, May 31, 2023 12:44 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ അട്ടിമറി. രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ ബ്രസീലിയൻ താരം തിയാഗോ സെയ്ബോത്ത് വൈൽഡ് ആദ്യ റൗണ്ടിൽ വീഴ്ത്തി. 7-6 (7-5), 6-7 (6-8), 2-6, 6-3, 6-4 എന്ന സ്കോറിനായിരുന്നു തിയാഗോയുടെ വിജയം. 172-ാം റാങ്കുകാരനാണു തിയാഗോ.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ കാസ്പർ റൂഡ്, അലക്സാണ്ടർ സ്വരേവ് എന്നിവർ രണ്ടാം റൗണ്ടിലേക്കു മുന്നേറി. ടുണീഷ്യയുടെ ഒണ്‍സ് ജാബുറും അമേരിക്കയുടെ ആറാം സീഡ് കോകോ ഗഫും രണ്ടാം റൗണ്ടിൽ കടന്നു.
സ്പെയിൻ താരം റെബേക്ക മസരോവയെ തകർത്താണു ഗഫിന്റെ മുന്നേറ്റം. സ്കോർ: 3-6, 6-1, 6-2. ജാബുർ ഇറ്റലിയുടെ ലൂസിയ ബ്രോണ്‍സെറ്റിയെ പരാജയപ്പെടുത്തി. സ്കോർ: 6-4, 6-1.