ടെസ്റ്റ്: ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം പുറപ്പെട്ടു
Wednesday, May 24, 2023 12:19 AM IST
മുംബൈ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ബാച്ച് കളിക്കാർ ലണ്ടനിലേക്കു പുറപ്പെട്ടു.
ജൂണ് ഏഴിന് ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ x ഓസ്ട്രേലിയ ഫൈനൽ. അക്സർ പട്ടേൽ, ഷാർദുൾ ഠാക്കൂർ, മുഹമ്മദ് സിറാജ് അടക്കമുള്ള കളിക്കാരും രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവുമാണ് ഇന്നലെ ലണ്ടനിലേക്കു പുറപ്പെട്ടത്. വിരാട് കോഹ്ലി, പേസർ ഉമേഷ് യാദവ് തുടങ്ങിയവർ ഇന്നു പുറപ്പെടുമെന്നാണു സൂചന.