വില്യംസണ് പുറത്ത്
Sunday, April 2, 2023 12:54 AM IST
അഹമ്മദാബാദ്: 2023 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽനിന്ന് ഗുജറാത്ത് ടൈറ്റൻസിന്റെ ന്യൂസിലൻഡ് ബാറ്റർ കെയ്ൻ വില്യംസണ് പരിക്കേറ്റ് പുറത്ത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ ഐപിഎൽ ഉദ്ഘാടന മത്സരത്തിനിടെ മൈതാനം വിടേണ്ടിവന്നിരുന്നു. വില്യംസണിന്റെ സബ്സ്റ്റിറ്റ്യൂഷനായി ഗുജറാത്ത് സായ് സുദർശനെ കളത്തിലെത്തിച്ചു.
അതേസമയം, ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുഷാർ ദേശ്പാണ്ഡെ. അന്പാട്ടി റായുഡുവിനു പകരമായാണ് പേസർ തുഷാർ ദേശ്പാണ്ഡെ മൈതാനത്തെത്തിയത്.
സായ് സുദർശൻ 17 പന്തിൽ 22 റണ്സ് നേടിയപ്പോൾ തുഷാർ ദേശ്പാണ്ഡെ 3.2 ഓവറിൽ 51 റണ്സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് നാല് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ചെന്നൈ മുന്നോട്ടുവച്ച 179 റണ്സ് എന്ന വിജയ ലക്ഷ്യം 19.2 ഓവറിൽ ഗുജറാത്ത് മറികടന്നു.