പിഎസ്ജി വീണു
Tuesday, March 21, 2023 1:10 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ലയണൽ മെസി, കൈലിയൻ എംബാപ്പെ എന്നിവർ അണിനിരന്ന പിഎസ്ജിയെ 0-2ന് കീഴടക്കി റെൻസ്. സീസണിൽ പിഎസ്ജിയുടെ നാലാം തോൽവിയാണിത്. 28 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി പിഎസ്ജിയാണ് ലീഗിന്റെ തലപ്പത്ത്. മാഴ്സെയാണ് (59) രണ്ടാമത്. 50 പോയിന്റുമായി റെൻസ് അഞ്ചാം സ്ഥാനത്തെത്തി.