മാ​​​ഡ്രി​​​ഡ്: യൂ​​​റോ​​​പ്പ ലീ​​​ഗി​​​ൽ മാ​​​ഞ്ചെ​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​നോ​​​ടേ​​​റ്റ തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ ലാ ​​​ലി​​​ഗ​​​യി​​​ലും ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കു തോ​​​ൽ​​​വി.

എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​ന് അ​​​ൽ​​​മേ​​​രി​​​യ​​​യാ​​​ണു ബാ​​​ഴ്സ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 24-ാം മി​​​നി​​​റ്റി​​​ൽ എ​​​ൽ ബി​​​ലാ​​​ൽ ടൂ​​​റെ​​​യാ​​​ണ് അ​​​ൽ​​​മേ​​​രി​​​യ​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. ലീ​​​ഗി​​​ൽ ത​​​രം​​​താ​​​ഴ്ത്ത​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന ടീ​​​മാ​​​ണ് അ​​​ൽ​​​മേ​​​രി​​​യ.


മ​​​ത്സ​​​ര​​​ത്തി​​​ൽ തോ​​​റ്റെ​​​ങ്കി​​​ലും ബാ​​​ഴ്സ​​​യു​​​ടെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​ള​​​ക്ക​​​മി​​​ല്ല. 23 ക​​​ളി​​​ക​​​ളി​​​ൽ​​​നി​​​ന്ന് 59 പോ​​​യി​​​ന്‍റു​​​മാ​​​യി ബാ​​​ഴ്സ ത​​​ന്നെ​​​യാ​​​ണു ലീ​​​ഗി​​​ൽ മു​​​ന്നി​​​ൽ.