പ​​​ഞ്ച്കു​​​ല: ഐ​​​ലീ​​​ഗി​​​ൽ പ​​​ഞ്ചാ​​​ബ് എ​​​ഫ്സി​​​യു​​​ടെ ഗോ​​​ൾ​​​മ​​​ഴ. ലീ​​​ഗി​​​ലെ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ പ​​​ഞ്ചാ​​​ബ് അ​​​വ​​​സാ​​​ന സ്ഥാ​​​ന​​​ക്കാ​​​രാ​​​യ സു​​​ദേ​​​വ ഡ​​​ൽ​​​ഹി​​​യെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ എ​​​ട്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. യു​​​വാ​​​ൻ മേ​​​ര​​​യു​​​ടെ ഹാ​​​ട്രി​​​ക്കാ​​​ണു പ​​​ഞ്ചാ​​​ബി​​​നു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. 21, 33, 76 മി​​​നി​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മേ​​​ര​​​യു​​​ടെ ഗോ​​​ൾ. പ​​​ഞ്ചാ​​​ബി​​​നാ​​​യി ലു​​​ക്ക മാ​​​ജ്സെ​​​ൻ ഇ​​​ര​​​ട്ട​​​ഗോ​​​ളും നേ​​​ടി.

ടെ​​​ക്കം അ​​​ഭി​​​ഷേ​​​ക് സിം​​​ഗ്, യു​​​വാ​​​ൻ കാ​​​ർ​​​ലോ​​​സ് നെ​​​ല്ല​​​ർ, മാ​​​ഹ്സ​​​ണ്‍ സിം​​​ഗ് ടൊം​​​ഗ്ബ്രം എ​​​ന്നി​​​വ​​​രു​​​ടെ വ​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​ഞ്ചാ​​​ബി​​​ന്‍റെ ശേ​​​ഷി​​​ച്ച ഗോ​​​ളു​​​ക​​​ൾ. 19 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ച പ​​​ഞ്ചാ​​​ബ് 43 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്നു. ഇ​​​ത്രും​​​ത​​​ന്നെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 12 പോ​​​യി​​​ന്‍റ് മാ​​​ത്ര​​​മു​​​ള്ള സു​​​ദേ​​​വ 12-ാം സ്ഥാ​​​ന​​​ത്താ​​​ണ്.


ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ റി​​​യ​​​ൽ കാ​​​ഷ്മീ​​​ർ ടി​​​ഡിം റോ​​​ഡ് അ​​​ത്‌​​ല​​​റ്റി​​​ക് യൂ​​​ണി​​​യ​​​നെ (ട്രോ) ​​​എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. റി​​​ച്ചാ​​​ർ​​​ഡ് ഒ​​​സീ (30’), ഫ്രാം​​​ഗ്കി ബു​​​വാം (76’) എ​​​ന്നി​​​വ​​​രാ​​​ണു കാ​​​ഷ്മീ​​​രി​​​ന്‍റെ ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ​​​ത്. 29 പോ​​​യി​​​ന്‍റു​​​ള്ള കാ​​​ഷ്മീ​​​ർ ലീ​​​ഗി​​​ൽ അ​​​ഞ്ചാ​​​മ​​​തും അ​​​ത്ര​​​ത​​​ന്നെ പോ​​​യി​​​ന്‍റു​​​ള്ള ടി​​​ഡിം ആ​​​റാ​​​മ​​​തു​​​മാ​​​ണ്.