മാ​​​ഡ്രി​​​ഡ്: സ്പാ​​​നി​​​ഷ് ലാ ​​​ലി​​​ഗ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​യ മേ​​​ൽ​​​ക്കൈ നേ​​​ടി ബാ​​​ഴ്സ​​​ലോ​​​ണ. ഇ​​​ന്ന​​​ലെ വി​​​യ്യ റ​​​യ​​​ലി​​​നെ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ര​​​ണ്ട​​​ക്ക​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു ബാ​​​ഴ്സ​​​യു​​​ടെ ലീ​​​ഡ്. 18-ാം മി​​​നി​​​റ്റി​​​ൽ യു​​​വ​​​താ​​​രം പെ​​​ദ്രി​​​യാ​​​ണു ബാ​​​ഴ്സ​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്.


ജ​​​യ​​​ത്തോ​​​ടെ, 21 ക​​​ളി​​​ക​​​ളി​​​ൽ 56 പോ​​​യി​​​ന്‍റു​​​മാ​​​യി ബാ​​​ഴ്സ​​​ലോ​​​ണ ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലാ​​​ണ്. ഒ​​​രു ക​​​ളി കു​​​റ​​​ച്ചു​​​ക​​​ളി​​​ച്ച റ​​​യ​​​ലി​​​ന് 45 പോ​​​യി​​​ന്‍റു​​​ണ്ട്. റ​​​യ​​​ൽ സോ​​​സി​​​ദാ​​​ദ് മൂ​​​ന്നാ​​​മ​​​തും അ​​ത്‌​​ല​​​റ്റി​​​കോ മാ​​​ഡ്രി​​​ഡ് നാ​​​ലാ​​​മ​​​തു​​​മാ​​​ണ്.