കർണാടക തിരിച്ചടിക്കുന്നു
Thursday, January 19, 2023 12:29 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ കർണാടക തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 342നു പുറത്തായ കേരളത്തിനെതിരേ രണ്ടാംദിനം അവസാനിക്കുന്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് എടുത്തു. 87 റണ്‍സുമായി മായങ്ക് അഗർവാളും 16 റണ്‍സുമായി ക്രീസിലുണ്ട്.
കേരളത്തിനായി സച്ചിൻ ബേബി 141ഉം ജലജ് സക്സേന 57ഉം വത്സൽ ഗോവിന്ദ് 46ഉം റണ്‍സ് വീതം നേടി.