കരയ്ക്കിരുന്ന് കളികണ്ട് റൊണാൾഡോ
Saturday, January 7, 2023 11:30 PM IST
റിയാദ്: റിക്കാർഡ് പ്രതിഫലത്തിന് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദ്യ മത്സരം കരയ്ക്കിരുന്നു കാണേണ്ടിവന്നു. റൊണാൾഡോ എത്തിയശേഷം നടന്ന ആദ്യം ഹോം മത്സരത്തിൽ അൽ നസർ 2-0ന് അൽ തായെ തോൽപ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നപ്പോൾ എവർട്ടണ് ആരാധകന്റെ ഫോണ് തട്ടിത്തെറിപ്പിച്ചതിനു ഇംഗ്ലീഷ് എഫ്എ റൊണാൾഡോയ്ക്ക് രണ്ട് മത്സര വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇംഗ്ലീഷ് എഫ്എയ്ക്ക് പുറത്താണെങ്കിലും വിലക്ക് ഫിഫയുടെ നിയമത്തിനു കീഴിലായതിനാൽ റൊണാൾഡോയ്ക്ക് അൽ നസറിനായി രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. ഇതോടെ 14ന് അൽ ഷബാബുമായുള്ള റിയാദ് ഡെർബിയിലും റൊണാൾഡോയ്ക്ക് കളിക്കാൻ സാധിക്കില്ല.