ഏഷ്യാകപ്പ്: സഞ്ജുവില്ല; കോഹ്ലി തിരിച്ചെത്തി
Tuesday, August 9, 2022 12:39 AM IST
മുംബൈ: മലയാളിതാരം സഞ്ജു സാംസണ് ഏഷ്യകപ്പ് ടീമിൽനിന്നു പുറത്ത്. ഈ മാസം 27 മുതൽ യുഎഇയിൽ നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമയാണു നയിക്കുക.
മുൻ നായകൻ വിരാട് കോഹ്ലിയും പരിക്കിനെത്തുടർന്നു പുറത്തായിരുന്ന ഉപനായകൻ കെ.എൽ. രാഹുലും ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസണിന് ഇടംലഭിച്ചില്ല. പരിക്കിനെത്തുടർന്ന് പേസർ ജസ്പ്രീത് ബുംറയെ ടീമിലേക്ക് പരിഗണിച്ചില്ല.
ഇന്ത്യൻ ടീം: രോഹിത് ശർമ (നായകൻ), കെ.എൽ. രാഹുൽ (ഉപനായകൻ), കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ.