കോവിഡ്: കാൻസലോ പുറത്ത്
Monday, June 14, 2021 12:40 AM IST
ബുഡാപെസ്റ്റ്: യൂറോ കപ്പ് ഫുട്ബോളിൽ ഹംഗറിയെ നേരിടാനൊരുങ്ങുന്ന പോർച്ചുഗലിന് കനത്ത തിരിച്ചടി. റൈറ്റ് ബാക്ക് താരം ജാവോ കാൻസലോ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. കാൻസലോക്ക് പകരമായി ഡിയേഗൊ ഡാലോറ്റിനെ ടീമിൽ ഉൾപ്പെടുത്തി.ഡാലോറ്റിന് ആദ്യമായാണ് സീനിയർ ടീമിലേക്ക് വിളിയെത്തുന്നത്.