മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ നാലു പേർ അറസ്റ്റിൽ
Thursday, May 6, 2021 12:46 AM IST
സിഡ്നി: ഓസ്ട്രേലിയൻ മുൻ ലെഗ് സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയശേഷം മോചിപ്പിച്ച സംഭവത്തിൽ സിഡ്നി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് അന്പതുകാരനായ മക്ഗില്ലിനെ അക്രമികൾ വാക്കുതർക്കത്തിലേർപ്പെട്ടശേഷം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മർദനത്തിനുശേഷം അക്രമികൾ മക്ഗില്ലിനെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സംഭവത്തിൽ ഇതാദ്യമായാണ് അറസ്റ്റ് ഉണ്ടാകുന്നത്.