കടന്പ കടക്കാൻ ബാഴ്സ
Saturday, August 8, 2020 12:09 AM IST
ബാഴ്സലോണ: ഈ കളിയാണെങ്കിൽ ചാന്പ്യൻസ് ലീഗിൽ നാപ്പോളിയോടും ബാഴ്സ തോൽക്കും- സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ മാസം ഒസാസുനയ്ക്കെതിരേ ഹോം മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസി ക്ഷുഭിതനായി പറഞ്ഞതാണിത്. മെസി അന്ന് പറഞ്ഞ നാപ്പോളിക്കെതിരായ രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ആണ്. ആദ്യ പാദത്തിൽ 1-1 സമനിലയായിരുന്നു. ബാഴ്സയുടെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം.
ബയേണും ചെൽസിയും തമ്മിലാണ് ഇന്നു നടക്കുന്ന മറ്റൊരു രണ്ടാം പാദ പ്രീക്വാർട്ടർ. ബയേണിന്റെ തട്ടകത്തിലാണ് പോരാട്ടം. ചെൽസിയുടെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ബയേണ്‍ 3-0നു വിജയിച്ചിരുന്നു.