സൂപ്പർ വി; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
സൂപ്പർ വി; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
Saturday, December 7, 2019 12:02 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: സൂ​​പ്പ​​ർ വി ​​ആ​​യി ക്രീ​​സി​​ൽ അ​​വ​​താ​​ര​​മെ​​ടു​​ത്ത വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ സ്ഫോ​​ട​​നാ​​ത്മ​​ക ബാ​​റ്റിം​​ഗി​​ൽ ഇ​​ന്ത്യ​​ക്ക് ഉ​​ജ്വ​​ല ജ​​യം. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഇ​​ന്ത്യ മി​​ന്നു​​ന്ന ചേ​​സിം​​ഗി​​ലൂ​​ടെ ആ​​റ് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ​​ത്.

വി​​ൻ​​ഡീ​​സ് മു​​ന്നോ​​ട്ടു​​വ​​ച്ച 208 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം ഇ​​ന്ത്യ എ​​ട്ട് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ മ​​റി​​ക​​ട​​ന്നു. 50 പ​​ന്തി​​ൽ ആ​​റ് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 94 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കോ​​ഹ്‌​ലി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി. സ്കോ​​ർ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 20 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 207. ഇ​​ന്ത്യ 18.4 ഓ​​വ​​റി​​ൽ നാ​​ലി​​ന് 209. സി​​ക്സ​​ർ അ​​ടി​​ച്ചാ​​ണ് കോ​​ഹ്‌​ലി വി​​ജ​​യ​റ​​ണ്‍ കു​​റി​​ച്ച​​ത്.

ഇ​​ന്ത്യ​​ക്കാ​​യി കെ.​​എ​​ൽ. രാ​​ഹു​​ൽ 40 പ​​ന്തി​​ൽ നാ​​ല് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം 62 റ​​ണ്‍​സ് എ​​ടു​​ത്തു. ഋ​​ഷ​​ഭ് പ​​ന്ത് ഒ​​ന്പ​​ത് പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സ് ഉ​​ൾ​​പ്പെ​​ടെ 18 റ​​ണ്‍​സ് നേ​​ടി. രോ​​ഹി​​ത് ശ​​ർ​​മ (എ​​ട്ട്), ശ്രേ​​യ​​സ് അ​​യ്യ​​ർ (നാ​​ല്) എ​​ന്നി​​വ​​ർ ര​​ണ്ട​​ക്കം ക​​ണ്ടി​​ല്ല.

ക്യാ​​ച്ച് വി​​ട്ട ഇ​​ന്ത്യ!

ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ സ്കോ​​ർ 200 ക​​ട​​ന്ന് മു​​ന്നേ​​റി. ദീ​​പ​​ക് ചാ​​ഹ​​റാ​​ണ് റ​​ണ്‍​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​രി​​ൽ പി​​ശു​​ക്ക് കാ​​ണി​​ക്കാ​​തി​​രു​​ന്ന​​ത്. നാ​​ല് ഓ​​വ​​റി​​ൽ 56 റ​​ണ്‍​സ് ആ​​ണ് ദീ​​പ​​ക് വി​​ട്ടു​​കൊ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും ഭേ​​ദ​​പ്പെ​​ട്ട ബൗ​​ളിം​​ഗ് കാ​​ഴ്ച​​വ​​ച്ച ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ ഇ​​ക്കോ​​ണ​​മി​​പോ​​ലും 7.50 ആ​​യി​​രു​​ന്നു (4-0-30-1). ഡെ​​ത്ത് ഓ​​വ​​ർ സ്പെ​​ഷ​​ലി​​സ്റ്റാ​​യ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ നാ​​ല് ഓ​​വ​​റി​​ൽ 36 റ​​ണ്‍​സ് വ​​ഴ​​ങ്ങി. മൂ​​ന്ന് ക്യാ​​ച്ചു​​ക​​ളാ​​ണ് ഇ​​ന്ത്യ ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ​​യ​​ട​​ക്കം കൈ​​ക​​ൾ ചോ​​ർ​​ന്നു.


ഷിം​​റോ​​ണ്‍ ഹെ​​റ്റ്മ​​യ​​റാ​​ണ് വി​​ൻ​​ഡീ​​സ് നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ർ. ര​​ണ്ടു ത​​വ​​ണ ഇ​​ന്ത്യ​​ൻ ഫീ​​ൽ​​ഡ​​ർ​​മാ​​ർ ജീ​​വ​​ൻ ന​​ല്കി​​യ ഹെ​​റ്റ്മ​​യ​​ർ 41 പ​​ന്തി​​ൽ നാ​​ലു സി​​ക്സും ര​​ണ്ടു ഫോ​​റു​​മ​​ട​​ക്കം 56 റ​​ണ്‍​സെ​​ടു​​ത്തു. 17 പ​​ന്തി​​ൽ നി​​ന്ന് 40 റ​​ണ്‍​സ​​ടി​​ച്ച എ​​വി​​ൻ ലൂ​​യി​​സാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് മി​​ക​​ച്ച തു​​ട​​ക്കം സ​​മ്മാ​​നി​​ച്ച​​ത്. ബ്ര​​ണ്ട​​ൻ കിം​​ഗ് (23 പ​​ന്തി​​ൽ 31), കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ് (19 പ​​ന്തി​​ൽ 37) എ​​ന്നി​​വ​​രും ത​​ക​​ർ​​ത്ത​​ടി​​ച്ചു. 15 സി​​ക്സ​​റു​​ക​​ളാ​​ണ് വി​​ൻ​​ഡീ​​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. ഹോ​​ൾ​​ഡ​​ർ (ഒ​​ന്പ​​തു പ​​ന്തി​​ൽ 24), ദി​​നേ​​ഷ് രാം​​ദി​​ൻ (ഏ​​ഴു പ​​ന്തി​​ൽ 11) എ​​ന്നി​​വ​​ർ പു​​റ​​ത്താ​​കാ​​തെ നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.