ഏ​ഴ് റ​ണ്‍സ്് ഓ​ള്‍ഔ​ട്ട്; ജ​യം 754 റ​ണ്‍സി​ന്!
Thursday, November 21, 2019 11:31 PM IST
മും​ബൈ: അ​ന്ധേരി​യി​ലെ ചി​ല്‍ഡ്ര​ന്‍സ് വെ​ല്‍ഫ​യ​ര്‍ സ്‌​കൂ​ള്‍ ഓർമിക്കാൻ‍ ആ​ഗ്ര​ഹി​ക്കാ​ത്ത ദി​ന​മാ​കും ഇ​ന്ന​ലെ​ത്തേ​ത്. ഹാ​രി​സ് ഷീ​ല്‍ഡ് ആ​ദ്യ റൗ​ണ്ട് നോ​ക്കൗ​ട്ട് മ​ത്സ​ര​ത്തി​ല്‍ അ​ന്ധേ​രി​യി​ല്‍നി​ന്നു​ള്ള സ്‌​കൂ​ളി​ന്‍റെ ബാ​റ്റ്‌​സ്മാ​ന്‍മാ​രെ​ല്ലാം പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​പ്പോ​ള്‍ ബോ​റി​വാ​ലി​യി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ (എ​സ് വി​ഐ​എ​സ്) റി​ക്കാ​ര്‍ഡ് ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

എ​സ്‌വി​ഐ​എ​സ് ബൗ​ള​ര്‍മാ​ര്‍ ന​ല്‍കി​യ ഏ​ഴ് എ​ക്‌​സ്ട്രാ​സി​നോ​ട് (ആ​റു വൈ​ഡും ഒ​രു ബൈ​യും) ന​ന്ദി പ​റ​യ​ണം. ഇ​തു​മാ​ത്ര​മാ​യാ​യി​രു​ന്നു വെ​ല്‍ഫ​യ​ര്‍ സ്‌​കൂ​ളി​ന്‍റെ സ​മ്പാ​ദ്യം. വെ​റും ആ​റോ​വ​റി​നു​ള്ളി​ല്‍ എല്ലാവരും പു​റ​ത്താ​കു​ക​യും ചെ​യ്തു. മൂ​ന്ന് ഓ​വ​റി​ല്‍ മൂ​ന്നു റ​ണ്‍സി​ന് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ എ​സ്‌വി​ഐ​എ​സി​ന്‍റെ അ​ലോ​ക് പാ​ലാ​ണ് വെൽ ഫയർ സ്കൂളിനെ ത​ക​ര്‍ത്ത​ത്. നാ​യ​ക​ന്‍ വ​രോ​ദ് വാ​സ് മൂ​ന്നു റ​ണ്‍സി​നു ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.


ര​ണ്ടു ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ റ​ണ്ണൗ​ട്ടാ​കു​ക​യാ​യി​രു​ന്നു. അ​വി​ശ്വ​സ​നീ​യ​മാ​യ സ്‌​കോ​റി​ലാ​ണ് വെ​ല്‍ഫ​യ​ര്‍ സ്‌​കൂ​ള്‍ തോ​റ്റ​ത്. 754 റ​ണ്‍സിന്! ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തോ​ല്‍വി​യാ​ണി​ത്. ആ​സാ​ദ് മൈ​ദാ​നി​ലെ ന്യൂ ​എ​റ ഗ്രൗ​ണ്ടി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത എ​സ്‌വി​ഐ​എ​സി​നു വേണ്ടി മീ​റ്റ് മാ​യെ​ക​ര്‍ പു​റ​ത്താ​കാ​തെ നേ​ടി​യ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി (134 പ​ന്തി​ല്‍ 338 നോ​ട്ടൗ​ട്ട്, 56x4, 7x6) 39 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 761 റ​ണ്‍സ് ന​ല്‍കി.

മൂ​ന്നു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് 45 ഓ​വ​ര്‍ എ​റി​യേ​ണ്ട​താ​യി​രു​ന്നു. ബൗ​ളിം​ഗി​നു സ​മ​യം കൂ​ടു​ത​ലെ​ടു​ത്ത​തോ​ടെ ആ​റ് ഓ​വ​റി​ല്‍ 156 റ​ണ്‍സ് പി​ഴ​യാ​യി ചി​ല്‍ഡ്ര​ന്‍സ് വെ​ല്‍ഫ​യ​റി​നു ന​ല്‌​കേ​ണ്ടി​വ​ന്നു. കൃ​ഷ്ണ പാ​ര്‍തെ (95), ഇ​ഷാ​ന്‍ റോ​യ് (67) എ​ന്നി​വ​രും എ​സ്‌വി​ഐ​എ​സി​ന്‍റെ സ്‌​കോ​റിം​ഗി​ന് ഊ​ര്‍ജം ന​ല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.