തലയുയർത്തി മസാകദ്സ മടങ്ങി
Sunday, September 22, 2019 1:22 AM IST
ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി സിംബാബ്വെ ഇതിഹാസം ഹാമിൽട്ടണ് മസാകദ്സ.
ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിലെ തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെയാണ് മസാകദ്സ വിടവാങ്ങിയത്. അഫ്ഗാനിസ്ഥാനെതിരേ 42 പന്തിൽ 71 റണ്‍സോടെ ടീമിനെ ഏഴ് വിക്കറ്റd ജയത്തിലേക്ക് നയിച്ചത് മസാകദ്സയായിരുന്നു. അതോടെ അഫ്ഗാനിസ്ഥാന്റെ തോൽവിയില്ലാതെയുള്ള റിക്കാർഡ് യാത്ര അവസാനിച്ചു. എട്ട് തുടർ ജയങ്ങൾക്കുശേഷമാണ് അഫ്ഗാനിസ്ഥാൻ ട്വന്റി-20യിൽ പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റണ്‍സ് എടുത്തു. മൂന്ന് പന്തുകൾ ബാക്കി നിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്വെ ജയത്തിലെത്തി. 2001 ലാണ് മസാകദ്സ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 38 ടെസ്റ്റും, 209 ഏകദിനവും, 66 ട്വന്റി-20യും രാജ്യത്തിനായി ഈ മുപ്പത്താറുകാരൻ കളിച്ചു.