പന്തിന് ഉപദേശവുമായി ദ്രാവിഡ് ഇന്ത്യൻ ക്യാന്പിൽ
Friday, September 20, 2019 11:05 PM IST
മുംബൈ: ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്യാന്പിൽ. ഷോട്ട് സെലക്ഷന്റെ പേരിലും മോശം പ്രകടനത്തിന്റെ പേരിലും വിമർശനങ്ങൾ നേരിടുന്ന യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തുമായി ദ്രാവിഡ് സംസാരിച്ചു. സഞ്ജു വി. സാംസണിന്റെ മാർഗദർശികൂടിയാണ് ദ്രാവിഡ്.
ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെയായിരുന്നു ദ്രാവിഡിന്റെ സന്ദർശനം. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ സംഗമം എന്ന കുറിപ്പോടെ ബിസിസിഐ ദ്രാവിഡും മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. നായകൻ വിരാട് കോഹ്ലി, ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍ എന്നിവർക്കൊപ്പവും സമയം ചെലവഴിച്ചശേഷമാണ് ദ്രാവിഡ് മടങ്ങിയത്.