പോഗ്ബ ഇന്ന് ഇറങ്ങില്ല
Friday, September 13, 2019 11:47 PM IST
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗ്ലാമർ സംഘമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരിക്കിന്റെ വേദന. സൂപ്പർ താരം പോൾ പോഗ്ബ പരിക്കിനെത്തുടർന്ന് ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഉണ്ടാകില്ല. ഇക്കാര്യം ടീം വൃത്തങ്ങളാണ് അറിയിച്ചത്. കാൽകുഴയ്ക്കു പരിക്കേറ്റ പോഗ്ബ അതിൽനിന്ന് മുക്തനായിട്ടില്ല.
പോഗ്ബയ്ക്കു പിന്നാലെ ആന്റണി മർത്യാൽ, ലൂക് ഷോ എന്നിവരും പരിക്കിനെത്തുടർന്ന് ഇന്നത്തെ മത്സരത്തിൽ ഇറങ്ങില്ല. താരങ്ങൾക്ക് പരിക്കുള്ളതിനാൽ ആരൊക്കെ ഇന്നലെ മത്സരത്തിൽ ഇറങ്ങുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ സോൾഷെയർ പറഞ്ഞു. മത്സരത്തിനു മുന്പ് അദ്ഭുതം സംഭവിച്ചാൽ മാത്രമേ പോഗ്ബ കളത്തിലുണ്ടാകൂ എന്നാണ് താരത്തിന്റെ പരിക്കിനെക്കുറിച്ച് സോൾഷെയറിന്റെ പ്രതികരണം.