സൈമൺ കാറ്റിച്ച്, ഹേസണ്‍ റോയൽ ചലഞ്ചേഴ്സിൽ
Saturday, August 24, 2019 12:13 AM IST
ബംഗളൂരു: ഐഎസ്എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ക്രിക്കറ്റ് ട്വന്റി-20യിൽ ഗ്ലാമർ പരിവേഷമുള്ള ക്ലബ്ബായ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ക്ലബ്ബിന്റെ സുപ്രധാന തസ്തികളിലേക്ക് പ്രമുഖരെ നിയമിച്ചു. പരിശീലകനായി ഓസ്ട്രേലിയൻ സൂപ്പർതാരം സൈമണ്‍ കാറ്റിച്ചിനേയും ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസായി മൈക്ക് ഹേസണേയും നിയമിച്ചു.
മുഖ്യ പരിശീലകനായിരുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗാരി ക്രിസ്റ്റണും ബൗളിംഗ് പരിശീലകനായിരുന്നു ആശിഷ് നെഹ്റയും ക്ലബ് വിട്ടതായും അധികൃതർ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കായി 56 ടെസ്റ്റും 45 ഏകദിനവും കളിച്ചിട്ടുള്ള കാറ്റിച്ച് ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ന്യൂസിലൻഡ് ദേശീയ ടീമിന്റെ പരിശീലകനായി ദീർഘനാൾ പ്രവർത്തിച്ച് പരിചയമുള്ളയാളാണ് ഹേസണ്‍. കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകസ്ഥാനം രാജിവച്ച ഹേസണ്‍ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലക അന്തിമ പട്ടികയിൽ ഇടംപിടിച്ചിരുന്നു.