സ്മിത്തിന് അർധസെഞ്ചുറി; ഖ്വാജയ്ക്കു പരിക്ക്
Thursday, May 23, 2019 11:51 PM IST
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് അർധസെഞ്ചുറി. 82 പന്തിൽ സ്മിത്ത് 76 റണ്‍സ് നേടി. മത്സരത്തിനിടെ ആന്ദ്രേ റസലിന്റെ ബൗണ്‍സർ ഹെൽമറ്റിൽ കൊണ്ട് ഉസ്മൻ ഖ്വാജയ്ക്ക് പരിക്കേറ്റു. താടിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ഖ്വാജ റിട്ടയേർഡ് ഹർട്ട് ആയി. സ്കാനിംഗിൽ കുഴപ്പമില്ലെന്ന് ഓസ്ട്രേലിയൻ ടീം വൃത്തങ്ങൾ അറിയിച്ചു.
230 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അത് മറികടന്നു. പന്ത് ചുരണ്ടൽ വിവാദത്തിനുപിന്നാലെ സസ്പെൻഷനിലായ സ്മിത്തും വാർണറും ഓസ്ട്രേലിയയ്ക്കായി ആദ്യമായാണ് ഇറങ്ങുന്നത്. ഓസ്ട്രേലിയൻ ഇലവനായി ഇരുവരും കഴിഞ്ഞ മാസം കളിച്ചിരുന്നു.