ലോകകപ്പ് ബൗളർമാർക്കു ശവപ്പറന്പോ?
Sunday, May 19, 2019 12:25 AM IST
നോ​ട്ടിം​ഗ്ഹാം: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ റ​ണ്ണൊ​ഴു​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. സ്വ​ന്തം നാ​ട്ടി​ല്‍ റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന് ജ​യി​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ് ഒ​രി​ക്ക​ല്‍ക്കൂ​ടി ഇം​ഗ്ല​ണ്ട് തെ​ളി​യി​ക്കു​ക​യും ചെ​യ്തു. പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ജേ​സ​ണ്‍ റോ​യി​യു​ടെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യു​ടെ​യും ബെ​ന്‍ സ്റ്റോ​ക്‌​സി​ന്‍റെയും മി​ക​വി​ല്‍ ഇം​ഗ്ല​ണ്ട് മൂ​ന്നു വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​നെ ത​ക​ര്‍ത്തു. മൂ​ന്നു പ​ന്ത് ബാ​ക്കി​യി​രി​ക്കേ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് 3-0ന് ​നേ​ടി. ഇ​ന്നാ​ണ് അ​ഞ്ചാം ഏ​ക​ദി​നം. സ്വ​ന്തം നാ​ട്ടി​ല്‍ തു​ട​ര്‍ച്ച​യാ​യ 17-ാം ത​വ​ണ​യാ​ണ് ഇം​ഗ്ല​ണ്ട് റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന് ജ​യി​ക്കു​ന്ന​ത്.

തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഫീ​ൽഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ര്‍ ഇ​മാം ഉ​ള്‍ ഹ​ഖ് പ​രി​ക്കേ​റ്റ് റി​ട്ട​യേ​ഡ് ഹ​ര്‍ട്ടാ​യി. എ​ന്നാ​ല്‍ ബാ​ബ​ര്‍ അ​സാം (112 പ​ന്തി​ല്‍ 115), ഫ​ഖ​ര്‍ സ​മാ​ന്‍ (50 പ​ന്തി​ല്‍ 57), മു​ഹ​മ്മ​ദ് ഹ​ഫീ​സ് (55 പ​ന്തി​ല്‍ 59), ഷെ​യ്ബ് മ​ലി​ക് (26 പ​ന്തി​ല്‍ 41) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം പാ​ക്കി​സ്ഥാ​നെ 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 340 റ​ണ്‍സി​ലെ​ത്തി​ച്ചു.

ടോം ​ക​റ​ന്‍ നാ​ലും മാ​ര്‍ക് വു​ഡ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഓ​പ്പ​ണ​ര്‍മാ​ര്‍ക്ക് അ​നാ​യ​സം റ​ണ്‍സ് നേ​ടാ​നാ​യി. ജേ​സ​ണ്‍ റോ​യി​ക്കൊ​പ്പം ജോ​ണി ബെ​യ​ര്‍‌​സ്റ്റോ​യ്ക്കു പ​ക​രം ജ​യിം​സ് വി​ന്‍സാ​ണ് ഓ​പ്പ​ണിം​ഗി​നെ​ത്തി​യ​ത്. 94 റ​ണ്‍സാ​ണ് ഓ​പ്പ​ണിം​ഗ് സ​ഖ്യം നേ​ടി​യ​ത്. ജോ ​റൂ​ട്ടു​മാ​യി ചേ​ര്‍ന്ന റോ​യ് ര​ണ്ടാം വി​ക്ക​റ്റി​ല്‍ 107 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 89 പ​ന്തി​ല്‍ 11 ഫോ​റും നാ​ലു സി​ക്‌​സും സ​ഹി​തം 114 റ​ണ്‍സ് നേ​ടി​യ റോ​യി​യു​ടെ പു​റ​ത്താ​ക​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ കു​തി​പ്പി​നെ ബാ​ധി​ച്ചു. ഇ​തി​നു​ശേ​ഷം 15 റ​ണ്‍സ് എ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യി. റൂ​ട്ടും (41 പ​ന്തി​ല്‍ 36) റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ജോ​സ് ബ​ട്‌​ല​റും മോ​യി​ന്‍ അ​ലി​യും പു​റ​ത്താ​യ​ത് ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ല്‍ ഫോ​മി​ലേ​ക്കു​യ​ര്‍ന്ന ബെ​ന്‍ സ്‌​റ്റോ​ക്‌​സ് വ​ലാ​റ്റ​ക്കാ​രു​മാ​യി ചേ​ര്‍ന്നു ന​ട​ത്തി​യ പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​ന് പ​ര​മ്പ​ര സ​മ്മാ​നി​ച്ചു. അ​ഞ്ചു ഫോ​റി​ന്‍റെ​യും മൂ​ന്നു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 64 പ​ന്തി​ല്‍ 71 റ​ണ്‍സ് നേ​ടി​യ സ്റ്റോ​ക്‌​സ് പു​റ​ത്താ​കാ​തെ നി​ന്നു. ടോം ​ക​റ​ന്‍-​സ്റ്റോക്‌​സ് ഏ​ഴാം വി​ക്ക​റ്റ് സ​ഖ്യം 61 റ​ണ്‍സാ​ണ് നേ​ടി​യ​ത്. ക​റ​ന്‍ 30 പ​ന്തി​ല്‍ 31 റ​ണ്‍സ് എ​ടു​ത്തു പു​റ​ത്താ​യി. പാ​ക്കി​സ്ഥാ​നാ​യി ഇ​മാ​ദ് വ​സിം, മു​ഹ​മ്മ​ദ് ഹ​സ്‌​നി​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.