പാക്കിസ്ഥാനിൽ 54 ടിടിപി ഭീകരരെ വധിച്ചു
Monday, April 28, 2025 4:11 AM IST
പെഷവാർ: പാക്കിസ്ഥാനിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 54 ടിടിപി (തെഹ്രീത്-ഇ-താലിബാൻ) ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി അഫ്ഗാനിസ്ഥാനിൽനിന്നു പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. വൻ ആയുധശേഖരവും സ്ഫോടകവസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തു.