മൊസാംബിക്കില്‍ ബോട്ടപകടം; അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി
Saturday, October 18, 2025 2:47 AM IST
ബെയ്റ (മൊസാംബിക്): ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് അപകടത്തില്‍ ഏഴ് നാവികരെ കാണാതായി. ഇതിൽ അഞ്ചുപേർ ഇന്ത്യക്കാരാണ്.
മാര്‍ഷല്‍ ഐലന്റിന്റെ പതാകയുള്ള "സീ ക്വസ്റ്റ്'എന്ന ചരക്കുകപ്പലിലേക്ക് നാവികരെ കൊണ്ടുപോകുന്ന ബോട്ടാണ് വ്യാഴാഴ്ച അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
14 നാവികർ ഉൾപ്പെടെ 21 കപ്പൽജീവനക്കാരാണു ബോട്ടിലുണ്ടായിരുന്നത്. 13 പേരെ രക്ഷപ്പെടുത്തി. അപകടമുണ്ടായ ഉടൻ സമീപമുള്ള കപ്പലുകളിൽ രക്ഷാപ്രവർത്തനത്തിന് സന്ദേശം നൽകിയിരുന്നു. സ്കോര്‍പ്പിയോ മറൈന്‍ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്സിയ്ക്കാണു ബോട്ടിന്റെ ചുമതലയുള്ളത്.