ബെ​​​യ്ജിം​​​ഗ്: നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ചൈ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ചെ​​​ൻ നിം​​​ഗ് യാം​​​ഗ് 103-ാം വ​​​യ​​​സി​​​ൽ അ​​​ന്ത​​​രി​​​ച്ചു.

പ്ര​​​പ​​​ഞ്ച​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന നി​​​ർ​​​മാ​​​ണ ഘ​​​ട​​​ക​​​ളാ​​​യ സ​​​ബ് ആ​​​റ്റോ​​​മി​​​ക ക​​​ണ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് 1957ൽ ​​​ചെ​​​ന്നും മ​​​റ്റൊ​​​രു ചൈ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ലീ ​​​സും​​​ഗ് ദാ​​​വോ​​​യും ഭൗ​​​തി​​​കശാ​​​സ്ത്ര നൊ​​​ബേ​​​ൽ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ലോ​​​ക​​​മൊ​​​ട്ടു​​​ക്കു​​ള്ള ഭൗ​​തി​​ക​​ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ​​ങ്ങ​​ളിൽ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യ ചെ​​​ൻ ബെ​​​യ്ജിം​​​ഗി​​​ലെ സി​​​ൻ​​​ഹുവ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു.