മയക്കുമരുന്ന് മാഫിയാ തലവന്മാരെ മെക്സിക്കോ യുഎസിനു കൈമാറി
Friday, February 28, 2025 11:35 PM IST
മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മാഫിയാ തലവന്മാരടക്കം 29 മയക്കുമരുന്നു കുറ്റവാളികളെ മെക്സിക്കോ സർക്കാർ അമേരിക്കയ്ക്കു കൈമാറി.
മെക്സിക്കോയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കുറ്റവാളികളെ കൈമാറുന്നത്. മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെങ്കിൽ മെക്സിക്കോയ്ക്കെതിരേ ചുങ്കം ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയാണ് ഇതിനു കാരണമായത്.
മയക്കുമരുന്ന് മാഫിയാ തലവന്മാരായ റാഫേൽ കാരോ ക്വിന്റെറോ, മിഗുവേൽ അഞ്ചലോ ട്രെവീനോ, ഇയാളുടെ സഹോദരൻ ഒമർ ട്രെവീനോ എന്നിവരടക്കമുള്ളവരെയാണു കൈമാറിയത്.
ഇപ്പോൾ നിലവിലില്ലാത്ത ഗ്വാദ്ലഹാര ക്വാർട്ടൽ എന്ന മയക്കുമരുന്നു സംഘടനയുടെ സഹസ്ഥാപകനാണു ക്വിന്റെറോ. 40 വർഷം മുന്പ് അമേരിക്കൻ ഏജന്റ് കൊല്ലപ്പെട്ട കേസിലാണ് ഇയാളെ കൈമാറിയത്.