യുഎസിൽ പുതിയ അംബാസഡറെ നിയമിച്ച് റഷ്യ
Friday, February 28, 2025 11:34 PM IST
മോസ്കോ: അലക്സാണ്ടർ ഡാർചീയേവിനെ അമേരിക്കയിലെ പുതിയ അംബാസഡറായി നിയമിച്ച് റഷ്യ.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ യുഎസ്-റഷ്യ ബന്ധം വഷളായിരിക്കേ, യുഎസിലെ അംബാസഡറായിരുന്ന അനത്തോളി ആന്റനോവിനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യ പിൻവലിച്ചിരുന്നു.
1992 മുതൽ വിവിധ നയതന്ത്ര പദവികൾ വിഹിച്ചുവരുന്നയാളാണ് ഡാർചീയേവ്. റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നോർത്ത് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.