ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ‌ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക്കു രൂ​​​​പം​​​​ന​​​​ൽ​​​​കു​​​​ന്നു.

വി​​​​വേ​​​​ച​​​​ന​​വി​​​​രു​​​​ദ്ധ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​സ്ഥാ​​​​ന (എ​​​​സ്എ​​​​ഡി) നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്.

‘ജ​​​​തി​​​​യ നാ​​ഗ​​​​രി​​​​ക് പാ​​​​ർ​​​​ട്ടി’ അ​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ സി​​​​റ്റി​​​​സ​​​​ൺ പാ​​​​ർ​​​​ട്ടി (എ​​​​ൻ​​​​സി​​​​പി) എ​​​​ന്ന പേ​​​​രി​​​​ലാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി. സെ​​​​ൻ​​​​ട്ര​​​​ൽ ധാ​​​​ക്ക​​​​യി​​​​ലെ മ​​​​ണി​​​​ക് മി​​​​യ അ​​​​വ​​​​ന്യുവി​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കും.


രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 3,00,000 പേ​​​​ർ പാ​​​​ർ​​​​ട്ടി പ്ര​​​​ഖ്യാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു. എ​​​​സ്എ​​​​ഡി നേ​​​​താ​​​​വും ഇ​​​​ട​​​​ക്കാ​​​​ല സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ന​​​​ഹീ​​​​ദ് ഇ​​​​സ്‍​ലാം ആ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്ത്.