സ്റ്റാർമറോട് പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രി രാജിവച്ചു
Friday, February 28, 2025 10:24 PM IST
ലണ്ടൻ: വിദേശ ധനസഹായ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ അന്താരാഷ്ട്ര വികസനകാര്യവകുപ്പ് മന്ത്രി അന്നലീസ് ഡോഡ്സ് രാജിവച്ചു.
പ്രതിരോധമേഖലയിൽ കൂടുതൽ പണം ചെലവഴിക്കാൻ വേണ്ടിയാണു സ്റ്റാർമർ വിദേശ സഹായധനത്തിൽ കുറവു വരുത്തിയത്.
സ്റ്റാർമറുടെ തീരുമാനം മൂലം യുക്രെയ്ൻ, ഗാസ, സുഡാൻ തുടങ്ങിയ യുദ്ധമേഖലകളിലെ ബ്രിട്ടീഷ് വികസപരിപാടികൾ താളം തെറ്റുമെന്നു മന്ത്രി രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.