ഫെബ്രുവരി മൂന്നിന് ബാലാവകാശ സമ്മേളനം വിളിക്കുമെന്ന് മാർപാപ്പ
Thursday, November 21, 2024 2:33 AM IST
വത്തിക്കാന്: 2025 ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.
ഇന്നലെ നടന്ന പൊതുസന്പർക്ക പരിപാടിക്കിടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം. സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർപാപ്പ പറഞ്ഞു.
കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അന്ത്രാഷ്ട്ര ദിനമായിരുന്നു ഇന്നലെ. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബർ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്.
സെന്റ് എജീഡിയോയിൽനിന്നുള്ള 100 കുട്ടികളുമായി മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ നടന്ന പൊതുസന്പർക്ക പരിപാടിക്കിടയിൽ കൂടിക്കാഴ്ച നടത്തി. ബാലാവകാശ ലോകസമ്മളനം വിളിച്ചുചേർക്കുമെന്ന പ്രഖ്യാപനം മാർപാപ്പ നടത്തിയയുടന് കുട്ടികൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
യുക്രെയ്ന് വിദ്യാർഥിയുടെ കത്തു വായിച്ച് മാർപാപ്പ
വത്തിക്കാൻ: റഷ്യ-യുക്രെയ്ന് യുദ്ധം ആയിരം ദിവസം പിന്നിട്ടതിനെ അനുസ്മരിച്ച് യുക്രെയ്നിൽനിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്തു വായിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ നടന്ന പൊതുസന്പർക്ക പരിപാടിയുടെ അവസാനമാണ് മാർപാപ്പ കത്തു വായിച്ചത്.
"സഹനത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ച് പറയുന്പോൾ ഞങ്ങളുടെ സ്നേഹത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ചുകൂടി' അങ്ങു പറയുമോ എന്ന് വിദ്യാർഥി കത്തിലൂടെ മാർപാപ്പയോട് ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങിയതിന്റെ ആയിരം ദിനത്തിന് രണ്ടു ദിവസം മുന്പ് യുക്രെയ്നിൽനിന്ന് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്ത് ലഭിച്ചുവെന്നു പറഞ്ഞാണ് മാർപാപ്പ വായിച്ചത്.
യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഭാര്യ ഒലിന സെലന്സ്കിയും പൊതുസന്പർക്ക പരിപാടിയിൽ പങ്കെടുത്തു.""മാനവികയ്ക്കെതിരേയുള്ള നാണംകെട്ട ദുരന്തം'' എന്നാണ് മാർപാപ്പ യുക്രെയ്ന് യുദ്ധത്തെ വിശേഷിപ്പിച്ചത്.