ജർമനിയിലേക്കുള്ള സമുദ്ര കേബിൾ മുറിഞ്ഞു
Wednesday, November 20, 2024 12:53 AM IST
ബെർലിൻ: ബാൾട്ടിക് കടലിനടിയിൽ രണ്ട് കമ്യൂണിക്കേഷൻ കേബിളുകൾ നശിപ്പിക്കപ്പെട്ടതിൽ അട്ടിമറി സംശയിക്കുന്നതായി ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു.
ജർമനിയെയും ഫിൻലാൻഡിനെയും ബന്ധിക്കുന്ന 1,170 കിലോമീറ്റർ നീളമുള്ള ടെലിഫോൺ കേബിൾ തിങ്കളാഴ്ചയും, ലിത്വാനിയയെയും സ്വീഡനിലെ ഗോട്ടലാൻഡ് ദ്വീപിനെയും ബന്ധിപ്പിക്കുന്ന 218 കിലോമീറ്റർ നീളമുള്ള ഇന്റർനെറ്റ് കേബിൾ ഞായറാഴ്ചയും നശിപ്പിക്കപ്പെടുകയായിരുന്നു.
റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളഷായിരിക്കേ ഉണ്ടായ സംഭവത്തിൽ ജർമനി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.
കേബിളുകൾ നന്നാക്കാൻ രണ്ടാഴ്ചയിലധികം സമയം വേണ്ടിവരുമെന്നാണു റിപ്പോർട്ട്.റഷ്യയിൽനിന്നു ജർമനിയിലേക്കുള്ള പ്രകൃതിവാതക പൈപ്പ്ലൈൻ 2002ൽ തകർക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ യുക്രെയ്ൻ ആണെന്ന ആരോപണമുണ്ട്.