കാലാവസ്ഥാ ഉച്ചകോടി: ജി-20 യുടെ സഹായം തേടി യുഎൻ
Saturday, November 16, 2024 11:44 PM IST
ബാക്കു: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങൾക്ക് ജി-20 കൂട്ടായ്മയുടെ പിന്തുണ തേടി യുഎൻ. ദരിദ്രരാഷ്ട്രങ്ങൾക്കുള്ള സാന്പത്തിക സഹായത്തിന് അനുകൂലമായ നീക്കങ്ങൾ ബ്രസീസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ ഉണ്ടാകണമെന്ന് യുഎൻ കാലാവസ്ഥാ വിഭാഗം മേധാവി സൈമൺ സ്റ്റെയിൽ അഭ്യർഥിച്ചു.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടി നടന്നുവരവേയാണ് സൈമൽ സ്റ്റെയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ജി-20 നേതാക്കൾക്കു കത്തയച്ചത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ദരിദ്രരാഷ്ട്രങ്ങൾക്കു സാന്പത്തികസഹായം വർധിപ്പിക്കുന്നതിനെക്കുറിച്ചാണ് ബാക്കു ഉച്ചകോടിയിലെ പ്രധാന ചർച്ച.
ദരിദ്രരാഷ്ട്രങ്ങൾക്ക് ഗ്രാന്റ്, വായ്പ, കടാശ്വാസം എന്നീ നിലകളിൽ സഹായം അനുവദിക്കാനുള്ള നീക്കങ്ങൾക്ക് ജി-20ന്റെ പിന്തുണ സഹായകരമാകുമെന്ന് സൈമൺ സ്റ്റെയിൻ ചൂണ്ടിക്കാട്ടി.