അണ്വായുധ നയം പുതുക്കി പുടിൻ
Wednesday, November 20, 2024 12:53 AM IST
മോസ്കോ: നാറ്റോ രാജ്യങ്ങൾക്കു ഭീഷണി ഉയർത്തുന്ന അണ്വായുധ നയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവച്ചു.
റഷ്യയുടെയോ മിത്രരാജ്യമായ ബലാറൂസിന്റെയോ നിലനിൽപ്പിനു ഭീഷണിയാകുന്ന ആക്രമണം ഉണ്ടായാൽ റഷ്യ അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെന്നതാണു പുതിയ നയം.
ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചു വിപുലമായ ആക്രമണം റഷ്യക്കെതിരേ നടത്തിയാലും അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കും.
അണ്വായുധശേഷി ഇല്ലാത്ത രാജ്യം, അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ ആണവയിതര ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചാൽ അതിനെ സംയുക്ത ആക്രമണമായി പരിഗണിക്കും.
യുഎസ് മിസൈലുകൾ റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നല്കിയതിനു പിന്നാലെയാണു പുടിൻ പുതിയ നയം അംഗീകരിച്ചത്.