ശ്രീലങ്കയിൽ 21 അംഗ മന്ത്രിസഭ
Tuesday, November 19, 2024 1:06 AM IST
കൊളംബോ: ശ്രീലങ്കയിൽ 21 അംഗ മന്ത്രിസഭ രൂപവത്കരിച്ച പ്രസിഡന്റ് അനുര കുമാര ദിസനായകെ. ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിസഭയുടെ വലിപ്പം കുറയ്ക്കാൻ ഭരണമുന്നണിയായ നാഷണൽ പീപ്പിൾസ് പവർ(എൻപിപി) ശിപാർശ ചെയ്തിരുന്നു.
ഭരണഘടനയനുസരിച്ച് 30 മന്ത്രിമാർവരെയാകാം. 12 പുതുമുഖങ്ങളെയും എട്ടു പരിചയസന്പന്നരെയും ഉൾപ്പെടുത്തിയാണു ദിസനായകെ മന്ത്രിസഭ രൂപവത്കരിച്ചത്. പ്രധാനമന്ത്രി ഹരിണി അമരസൂര്യക്കാണു വിദ്യാഭ്യാസ വകുപ്പ്. മന്ത്രിസഭയിലെ മറ്റൊരു വനിതയായ സരോജ സാവിത്രി പോൾരാജിനു വനിതാ, ശിശുക്ഷേമ വകുപ്പ് ലഭിച്ചു.