ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന് ല​​​ബ​​​ന​​​ൻ എ​​​ടു​​​ക്കു​​​ന്ന ഏ​​​തു തീ​​​രു​​​മാ​​​ന​​​ത്തെ​​​യും പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് അ​​​ലി ലാ​​​റി​​​ജാ​​​നി.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​റാ​​​നി​​​ലെ മു​​​ൻ സ്പീ​​​ക്ക​​​ർ കൂ​​​ടി​​​യാ​​​യ ലാ​​​റി​​​ജാ​​​നി ല​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇറാന്‍റെ പിന്തുണയുള്ള ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ ക​​​ന​​​ത്ത നാ​​​ശം നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പു​​​തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ ക​​​ര​​​ട് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ല​​​ബ​​​നീ​​​സ് സ്പീ​​​ക്ക​​​ർ ന​​​ബീ​​​ഹ് ബേ​​​രി​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഹി​​​സ്ബു​​​ള്ള നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച​​​യ്ക്കു നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന ന​​​ബീ​​​ഹ് ബേ​​​രി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ലാ​​​റി​​​ജാ​​​നി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.