വളർത്തുനായയുടെ ആക്രമണത്തിൽ യുവതിയുടെ കൈ അറ്റു
വളർത്തുനായയുടെ ആക്രമണത്തിൽ യുവതിയുടെ  കൈ അറ്റു
Saturday, October 12, 2024 1:49 AM IST
കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വ​​​തി​​​യു​​​ടെ കൈ ​​​അ​​​റ്റു​​​പോ​​​യി. ക്യൂ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡി​​​ലെ ടൗ​​​ൺ​​​സ്‌​​​വി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ നാ​​​യ​​​യു​​​ടെ ഉ​​​ട​​​മ​​​യാ​​​യ മു​​​പ്പ​​​ത്തി​​​നാ​​​ലു​​​കാ​​​രി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട​​​ത്. പോ​​​ലീ​​​സെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി​​​യ യു​​​വ​​​തി ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.

പി​​​റ്റ് ബു​​​ൾ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ക​​​രു​​​തു​​​ന്നു. സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു​​​ള്ള ഫോ​​​ൺ​​​കോ​​​ളി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന യു​​​വ​​​തി​​​യെ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വ​​​ല​​​ത്തേ ക​​​യ്യു​​​ടെ മു​​​ട്ടി​​​നു താ​​​ഴെ അ​​​റ്റു​​​പോ​​​യി​​​രു​​​ന്നു.


ആ​​​നി​​​മ​​​ൽ ക​​​ൺ​​​ട്രോ​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​രം നാ​​​യ​​​യെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. ഈ ​​​നാ​​​യ അ​​​യ​​​ൽ​​​ക്കാ​​​രെ മു​​​ന്പ് ആ​​​ക്ര​​​മി​​​ച്ചിട്ടു​​​ണ്ടെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.