സിറിയയിൽ ഇസ്രേലി ആക്രമണം: ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു
Sunday, May 26, 2024 12:50 AM IST
ടെൽ അവീവ്: ഇസ്രേലി സേന സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഹോംസ് പ്രവിശ്യയിലെ ഖുസായിൽ പട്ടണത്തിൽ ഹിസ്ബുള്ളകൾ സഞ്ചരിച്ച കാറിനും ട്രക്കിനും നേർക്ക് ഇസ്രേലി ഡോൺ മിസൈൽ തൊടുക്കുകയായിരുന്നു.
ഇസ്രേലി സേന അടുത്ത ദിവസങ്ങളിൽ സിറിയയിൽ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇരുപതിന് ഇതേ സ്ഥലത്തുതന്നെ നടത്തിയ ആക്രമണത്തിൽ എട്ട് ഇറാൻ അനുകൂല പോരാളികൾ കൊല്ലപ്പെട്ടിരുന്നു. 18നുണ്ടായ മറ്റൊരാക്രമണത്തിൽ ആളപായമുണ്ടായെന്നു റിപ്പോർട്ടില്ല.