ഇറാൻ പ്രസിഡന്റ് പാക്കിസ്ഥൻ സന്ദർശിക്കും
Tuesday, April 16, 2024 2:09 AM IST
ടെഹ്റാൻ: ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അടുത്ത തിങ്കളാഴ്ച പാക്കിസ്ഥാൻ സന്ദർശിക്കും.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, പ്രസിഡന്റ് ആസിഫ് അലി സർദാരി, സൈനിക നേതൃത്വം എന്നിവരുമായി റെയ്സി ചർച്ച നടത്തും. ജനുവരിയിൽ പാക്കിസ്ഥാനും ഇറാനും തീവ്രവാദ സംഘടനകളുടെ പേരു പറഞ്ഞ് പരസ്പരം മിസൈൽ ആക്രമണം നടത്തിയിരുന്നു.