മൈക്കിൾ ഗാംബോൺ അന്തരിച്ചു
Friday, September 29, 2023 12:46 AM IST
ലണ്ടൻ: ഐറിഷ് വംശജനായ ബ്രിട്ടീഷ് നടൻ സർ മൈക്കിൾ ഗാംബോൺ (82) അന്തരിച്ചു. ഹാരി പോട്ടർ സിനിമകളിൽ മന്ത്രവാദം പഠിപ്പിക്കുന്ന ഹോഗ്വാർട്സ് സ്കൂളിലെ ഹെഡ്മാസ്റ്ററായ ഡംബിൾഡോറിന്റെ വേഷത്തിലൂടെ ശ്രദ്ധേയനാണ്.
ആറു പതിറ്റാണ്ടു നീണ്ട കരിയറിൽ നാടകം, ടെലിവിഷൻ, റേഡിയോ മേഖലകളിൽ സജീവമായിരുന്നു.
കിംഗ്സ് സ്പീച്ച്, എമ്മ, പാത്ത് ടു വാർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദ ഗ്രേറ്റ് ഗാംബോൺ എന്ന് സിനിമാ വൃത്തങ്ങളിൽ അറിയിപ്പെട്ടിരുന്ന അദ്ദേഹത്തിന് കലാസംഭാവനകളുടെ പേരിൽ 1998ൽ നൈറ്റ് പദവി ലഭിച്ചു.