ലിബിയയിൽ മരണസംഖ്യ ഉയരുന്നു
Saturday, September 16, 2023 12:48 AM IST
ട്രിപ്പോളി: കൊടുങ്കാറ്റും പ്രളയവും നേരിട്ട കിഴക്കൻ ലിബിയയിൽ മരണം 11,000 പിന്നിട്ടു. ഡെർന നഗരത്തിലെ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതു തുടരുന്നു. 20,000 പേർ വരെ മരിച്ചിരിക്കാമെന്നാണ് ഡെർന നഗരസഭാ വൃത്തങ്ങൾ കഴിഞ്ഞദിവസം സൂചിപ്പിച്ചത്.