ചാൾസ് മൂന്നാമൻ രാജാവിന്റെ നാണയം പുറത്തിറക്കി
Friday, September 30, 2022 11:57 PM IST
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ബ്രിട്ടൻ പുറത്തിറക്കി. വരും മാസങ്ങളിൽ നാണയം വിനിമയത്തിനായി വിതരണം ചെയ്യും.
എലിസബത്ത് രാജ്ഞി അന്തരിച്ചതിനെത്തുടർന്നാണ് ചാൾസ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം റോയൽ മിന്റ് പുറത്തിറക്കിയത്. രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിന്റെ എതിർദിശയിലേക്കാണ് രാജാവിന്റെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.