സ്പെയിനിലെ വൃദ്ധസദനത്തിൽ അഗ്നിബാധ; അഞ്ചു മരണം
Thursday, January 20, 2022 12:22 AM IST
മാഡ്രിഡ്: സ്പെയിനിലെ വൃദ്ധസദനത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു.
വലൻസിയ നഗരത്തിലെ വൃദ്ധസദനത്തിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. രാവിലെയോടെയാണു തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. 70 പേരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. 11 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണു സൂചന.
ഓക്സിജൻ വിതരണകേന്ദ്രത്തിലെ ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.