പ്രമീള ജയപാലിനു കോവിഡ്
Tuesday, January 12, 2021 11:54 PM IST
വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നുള്ള ജനപ്രതിനിധിസഭാംഗങ്ങളായ പ്രമീള ജയപാലിനും ബോണി വാട്സൺ കോൾമാനും കോവിഡ് പോസിറ്റീവായി.
കഴിഞ്ഞയാഴ്ചയുണ്ടായ കാപ്പിറ്റോൾ കലാപവും മാസ്ക് ധരിക്കാത്ത റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് തങ്ങൾക്കു രോഗം പിടിപെടാൻ കാരണമെന്ന് ഇരുവരും ആരോപിച്ചു. കലാപസമയത്ത് സഭാംഗങ്ങളെ സുരക്ഷിതമുറിയിൽ തിക്കിനിറച്ചിരുന്നു. റിപ്പബ്ലിക്കൻ സഭാംഗങ്ങളിൽ പലരും മാസ്ക് ധരിച്ചിരുന്നില്ല.