സുമോ ചാന്പ്യന് ട്രോഫി സമ്മാനിച്ച് ട്രംപ്
Monday, May 27, 2019 12:11 AM IST
ടോക്കിയോ: ജപ്പാനിലെ സുമോ ഗുസ്തി ടൂർണമെന്റിൽ ചാന്പ്യനായ അസനോയാമയ്ക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രോഫി സമ്മാനിച്ചു. അഞ്ച് അടി ഉയരവും 32 കിലോ തൂക്കവുമുള്ള ട്രോഫിയാണു നല്കിയത്.
ജപ്പാനിൽ നാലുദിവസത്തെ സന്ദർശനത്തിനെത്തിയ ട്രംപും ഭാര്യ മെലാനിയയും സുമോ മത്സരം വീക്ഷിച്ചു. ട്രംപ് അതിനു മുന്പ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഗോൾഫ് കളിച്ചു. ഇന്ന് ജപ്പാനിലെ പുതിയ ചക്രവർത്തി നരുഹിതോയെ കാണും. നരുഹിതോയെ സന്ദർശിക്കുന്ന ആദ്യ വിദേശരാഷ്ട്രത്തലനാണ് ട്രംപ്.